LATEST

6/recent/ticker-posts

Header Ads Widget

സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ത്തുന്നതിന് അംഗീകാരം

 


ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ല്‍ നിന്ന് 37 ആയി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടാതെ ഇതോടെ ജഡ്ജിമാരുടെ എണ്ണം 37 ആകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആറ് വര്‍ഷത്തിന് ശേഷമാണ് സുപ്രിംകോടതിയുടെ അംഗബലം വര്‍ദ്ധിപ്പിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നത്. കോടതികളിലെ കേസുകളുടെ ആധിക്യം കുറയ്ക്കുന്നതിനും നീതിനിര്‍വ്വഹണം വേഗത്തിലാക്കുന്നതിനുമാണ് നടപടി. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 പേരാണ് സുപ്രിംകോടതിയിലുള്ളത്. പുതിയ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസിനെ കൂടാതെ 37 ജഡ്ജിമാര്‍ കൂടി പരമോന്നത കോടതിയില്‍ ഉണ്ടാകും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124(1) പ്രകാരം, പാര്‍ലമെന്റിന് നിയമനിര്‍മ്മാണത്തിലൂടെ സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാന്‍ അധികാരമുണ്ട്. നിലവില്‍ സുപ്രിംകോടതിയില്‍ 92,000ത്തിലധികം കേസുകള്‍ വിധി കാത്തുനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേസുകളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി 'സുപ്രിംകോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍, 2026' അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സുപ്രിംകോടതിയില്‍ കാലാനുസൃതമായി ജഡ്ജിമാരുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1950ല്‍ എട്ട് ജഡ്ജിമാരുമായി പ്രവര്‍ത്തനം തുടങ്ങിയ സുപ്രിംകോടതിയില്‍ 1956ല്‍ നിയമം നടപ്പിലാക്കുമ്പോള്‍ ചീഫ് ജസ്റ്റിസിനെ കൂടാതെ 10 ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. ഇത് പിന്നീട് 1960ല്‍ 13 ആയും, 1977ല്‍ 17 ആയും വര്‍ദ്ധിപ്പിച്ചു. 1986ല്‍ അംഗബലം 25 ആയും, 2008ല്‍ 30 ആയും ഉയര്‍ത്തുകയുണ്ടായി. 2019ലാണ് അവസാനമായി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്. അന്ന് സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 30ല്‍ നിന്ന് 33 ആയി പാര്‍ലമെന്റ് വര്‍ദ്ധിപ്പിച്ചത്.

Post a Comment

0 Comments