തിരുവനന്തപുരം :തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വേണമെങ്കിൽ എം.എൽ.എ.സ്ഥാനവും രാജി വയ്ക്കാൻ പിണറായി വിജയൻ സന്നദ്ധത അറിയിച്ചതായി സൂചന.എന്നാൽ പിണറായി വിജയൻ ഒറ്റക്ക് തോൽവിയുടെ ആഘാതം ചുമക്കേണ്ടതില്ലെന്ന തീരുമാനമാണ് സെക്രട്ടറിയേറ്റ് കൈ കൊണ്ടതെന്നാണ് പാർട്ടി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കില്ലെന്ന് തന്നെയാണ് അറിയുന്നത്. പാർട്ടി സെക്രട്ടറി സ്ഥാനം എം.വി.ഗോവിന്ദനും തൽക്കാലം ഒഴിയേണ്ടതില്ല.അതിനെ തുടർന്നാണ് 2 മാസത്തിനകം തോൽവിയെ കുറിച്ച് പഠനശേഷം തുടർ നടപടികളെന്ന് കാണിച്ച് സെക്രട്ടറി തന്നെ വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചത്. അതേ സമയം സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിനോയ് വിശ്വത്തെ മാറ്റി പ്രകാശ് ബാബു ചുമതലയേൽക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.യിലും ഒരു വിഭാഗം പൊട്ടിത്തെറി തുടങ്ങി. മികച്ച മുന്നേറ്റം കരസ്ഥമാക്കിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസും രൂക്ഷ പ്രശ്നത്തിലാണ്.

0 Comments