LATEST

6/recent/ticker-posts

Header Ads Widget

രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച; ഡോളറിനെതിരെ 95.80-ൽ, സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം


                                                  

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡ് തകർച്ചയിലേക്ക് വീണു (Indian Rupee Record Fall). ഡോളറിനെതിരെ രൂപയുടെ മൂല്യം 95.80 എന്ന നിരക്കിലെത്തി. ഈ വർഷം മാത്രം രൂപയ്ക്ക് 6.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ക്രൂഡോയിൽ വില വർദ്ധനയെത്തുടർന്ന് ഇന്ധന ഇറക്കുമതിക്കായി വലിയ തുക ചെലവാകുന്നത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 107 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.


ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റേഴ്സ് (FPI) വൻതോതിൽ പണം ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നതും മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടി. അതേസമയം , കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ അസാധാരണമായ ചാഞ്ചാട്ടമാണ് ദൃശ്യമായത്.


രാവിലെ പവന് ഒറ്റയടിക്ക് 10,200 രൂപ വർദ്ധിച്ച് വില 1,23,120 രൂപയിലെത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 500 രൂപ കുറഞ്ഞതോടെ പവൻ വില 1,19,120 രൂപയായി താഴ്ന്നു.


രാജ്യത്ത് സ്വർണ്ണ ഉപഭോഗത്തിൽ കുറവ് വന്നിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിപണിയിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ.

Post a Comment

0 Comments