LATEST

6/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ വകുപ്പ് ലീഗ് വിട്ടുകൊടുക്കില്ല; രണ്ട് വകുപ്പിനേയും ഒന്നാക്കും: കെ എം ഷാജി

 



മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വച്ചുമാറാൻ മുസ്ലിം ലീഗ് തയ്യാറല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി.


വിദ്യാഭ്യാസ വകുപ്പിൻ്റെ കാര്യത്തിൽ ലീഗ് യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയാറല്ല. നിലവിൽ രണ്ടായിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെയും, ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും പഴയതുപോലെ ഒന്നാക്കുമെന്നും ഷാജി പറഞ്ഞു.


വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നൽകുന്ന കാര്യം കോൺഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷാജിയുടെ പ്രതികരണം.

Post a Comment

0 Comments