മങ്കട: മണ്ഡലത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി മഞ്ഞളാംകുഴി അലി വീണ്ടും കരുത്തറിയിച്ചു. യു.ഡി.എഫിന്റെ ഉരുക്കുകോട്ട കാത്ത അദ്ദേഹം 45,609 വോട്ടുകളുടെ സർവകാല റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകൾ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അലി, ഓരോ ഘട്ടത്തിലും ലീഡ് നില ഉയർത്തിക്കൊണ്ട് മണ്ഡലത്തിലെ തന്റെ ജനപ്രീതി തെളിയിച്ചു.
വികസനത്തുടർച്ചയും വ്യക്തിപരമായ സ്വാധീനവും വോട്ടായി മാറിയപ്പോൾ, മങ്കടയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണൽ പൂർത്തിയായതോടെ യു.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം ആവേശകരമായ വിജയാഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു.

0 Comments