LATEST

6/recent/ticker-posts

Header Ads Widget

ഇത് ടീം യുഡിഎഫ് തന്നെ; എല്ലാം തുടങ്ങിയത് പുതുയുഗ യാത്രയില്‍, കട്ടയ്‌ക്ക് നിന്ന് ലീഗ്! കണ്ടത് ഒന്നൊന്നര ടീം വര്‍ക്ക്

 


ഒരൊറ്റ പേര്! ടീം യുഡിഎഫ്. കേരളത്തില്‍ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സുനാമി കണ്ടപ്പോള്‍ ദൃശ്യമായത് മുന്നണിയുടെ ഏകോപനത്തിലെ വിജയം. തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് തന്നെ യുഡിഎഫ് മുന്നോട്ടുവെച്ച 100 സീറ്റുകള്‍ എന്ന ഹിമാലയന്‍ ലക്ഷ്യം കീഴടക്കിയാണ് ടീം യുഡിഎഫ് വിസ്‌മയമായത്. മുഖ്യമന്ത്രി കസേരയ്‌ക്കായി തമ്മിലടി എന്ന് ആരോപണം ഉയര്‍ന്നപ്പോഴും തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ ഒരു അവസരവും നല്‍കാതെ സുസംഘടിതമായായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രചാരണം.

ആവേശ പ്രചാരണം

ടീം യുഡിഎഫ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 10 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ഇടതുമുന്നണിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തദ്ദേശ ഫലം വന്നപ്പോഴെ വ്യക്തമായിരുന്നെങ്കിലും ഒരു ആലസ്യവും പ്രചാരണത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും വരുത്തിയില്ല. 

യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രായാവാന്‍ കാത്തിരിക്കുന്നു എന്ന് പറയപ്പെട്ടിരുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നില്‍ നിന്ന് നയിച്ചാണ് യുഡിഎഫിന് നൂറുമേനി ജയം നേടിയത്. പ്രത്യക്ഷത്തില്‍ വിഡിയും കെസിയുമായിരുന്നു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണങ്ങളുടെ ക്യാപ്റ്റന്‍മാര്‍. വിഡി കേരളത്തിലും കെസി ദില്ലിയിലുമിരുന്ന് എല്ലാ തന്ത്രങ്ങളും മെനഞ്ഞു, നടപ്പാക്കി. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി കൂടി എത്തിയതോടെ യുഡിഎഫിന്‍റെ പ്രചാരണച്ചൂട് അതിന്‍റെ പാരമ്യതയിലെത്തിയിരുന്നു. 


#TeamUDF #UDF #UDFforKerala #KeralaElection #trendingnow

Post a Comment

0 Comments