LATEST

6/recent/ticker-posts

Header Ads Widget

പഞ്ചാബിന് തുടർ പരാജയം; 33 റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്

 


ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ പരാജയങ്ങളിൽ നിന്ന് കരകയറാനായകത്തെ പഞ്ചാബ് കിംഗ്സ്. ആദ്യ മത്സരങ്ങളെല്ലാം ജയിച്ച് തുടങ്ങിയ പഞ്ചാബിന് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലായി പരാജയമാണ് ഫലം. ഇന്ന് നടന്ന മത്സരത്തിൽ ആയിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിനോടുള്ള മുട്ടുമടക്കൽ. ടോസ് ഭാഗ്യം ലഭിച്ചിട്ടും പഞ്ചാബ് തോൽവി വഴങ്ങുകയായിരുന്നു. ടോസ് നേടിയ ശ്രേയസ് അയ്യരും സംഘവും സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.


ആദ്യം ബാറ്റ് ചെയ്യാൻ കളത്തിലെത്തിയ ഹൈദരാബാദ് ബാറ്റർമാർ തുടക്കം മുതലേ മികച്ചു നിന്നു. 43 പന്തിൽ നിന്ന് 69 റൺസ് നേടിയ ക്ലസ്സെൻ ആയിരുന്നു ഹൈദരബാദ് നിരയിലെ ടോപ് സ്‌കോറർ. നാല് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ്. ക്ലസ്സെന് പുറമെ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനും അര്ധസെഞ്ചുറിയോടെ തിളങ്ങി. നാല് സിക്സറുകളും രണ്ട് ബൗണ്ടറികളും 32 പന്തിൽ നിന്ന് 55 റൺസായിരുന്നു ഇഷാന്റെ സമ്പാദ്യം. ഓപ്പണർമാരായ അഭിഷേക് ശർമ 13 പന്തിൽ നിന്ന് 35 റൺസും, ട്രാവിസ് ഹെഡ് 19 പന്തിൽ നിന്ന് 38 റൺസും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തിൽ നിന്ന് 29 റൺസും നേടിയിരുന്നു.

Post a Comment

0 Comments