മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ഭാഗമായി മലപ്പുറം തവനൂരിൽ ആടിൻ്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്.
തവനൂർ പെരുന്തല്ലൂരിൽ ആണ് സംഭവം. തിരൂർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് ആടിന്റെ തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവന്നത്.
വിശാഖ് കെ. വിശ്വൻ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ.ടി. ജലീലിന്റെ തോൽവിയാണ് മുസ്ലിം ലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

0 Comments