LATEST

6/recent/ticker-posts

Header Ads Widget

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡല്‍ നിലനിർത്തിയതിന് പിന്നാലെ ആഹ്‌ളാദം പങ്കുവച്ച്‌ മലയാളിതാരം സഞ്ജു സാംസണ്‍

 


ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡല്‍ നിലനിർത്തിയതിന് പിന്നാലെ ആഹ്‌ളാദം പങ്കുവച്ച്‌ മലയാളിതാരം സഞ്ജു സാംസണ്‍.


പാകിസ്ഥാനെതിരായ ഫൈനലില്‍ 19 റണ്‍സിന്റെ വിജയമാണ് ഇന്ത്യയ്ക്ക് സ്വർണം നേടികൊടുത്തത്. സ്വർണം നേടാൻ ടീം ഏറെ കഷ്ടപ്പെട്ടുവെന്നും മത്സരശേഷം സഞ്ജു പറഞ്ഞു. തുടർച്ചയായ രണ്ടാം തവണയായിരുന്നു ഇന്ത്യ സ്വർണമെഡല്‍ സ്വന്തമാക്കിയത്.


'ഒരുപാട് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്, എന്നാല്‍ രണ്ടിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഫൈനല്‍ മത്സരം വളരെ കടുത്തതായിരുന്നു. എതിരാളികള്‍ മികച്ച രീതിയില്‍ കളിച്ചു. സ്വർണം നേടാൻ ഞങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. അവസാനം വരെ ഫലം പ്രവചിക്കാൻ കഴിയാത്ത മത്സരമായിരുന്നു. ജയവും തോല്‍വിയും ഏത് ടീമിനും സംഭവിക്കാം. അവരും നന്നായി കളിക്കാനാണ് ഇവിടെ എത്തിയത്. വിക്കറ്റ് ബാറ്റിംഗിന് അനുകൂലമായിരുന്നു, ഏകദേശം 400 റണ്‍സാണ് മത്സരത്തില്‍ പിറന്നത്. മത്സരം ഇങ്ങനെ മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ബൗളർമാർ വളരെ നന്നായി പന്തെറിഞ്ഞു


നിലവില്‍ എനിക്ക് വലിയ ലക്ഷ്യങ്ങളൊന്നുമില്ല. ഇതുവരെ എത്താൻ കഴിഞ്ഞതില്‍ ഞാൻ സന്തുഷ്ടനാണ്. സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ജപ്പാനിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. വളരെ നല്ല രാജ്യമാണ് ജപ്പാൻ. ഇവിടെയുള്ള ആളുകളും വളരെ നല്ലവരാണ്. ഇവിടത്തെ സംവിധാനങ്ങളും മികച്ചതാണ്. ഇവിടെ ഞങ്ങള്‍ ഒരുപാട് ആസ്വദിച്ചു. ജപ്പാനില്‍ ക്രിക്കറ്റിന് നല്ല സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചുകൂടി സൗകര്യങ്ങളും ക്രിക്കറ്റ് പരിശീലനത്തിനുള്ള സംവിധാനങ്ങളും ഒരുക്കാനായാല്‍ ഇവിടെ ക്രിക്കറ്റിന് വളരാൻ കഴിയും.' സഞ്ജു കൂട്ടിച്ചേർത്തു.


കൊറോഗി സ്‌പോർട്സ് പാർക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.


20 പന്തില്‍ നിന്ന് ഓപ്പണർ അഭിഷേക് ശർമ നേടിയ തകർപ്പൻ അർദ്ധസെഞ്ച്വറി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തില്‍ 61 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. തുടർന്ന് തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ 200 കടന്നു. 22 പന്തില്‍ പുറത്താകാതെ 51 റണ്‍സാണ് തിലക് നേടിയത്. ശിവം ദുബെ 14 പന്തില്‍ നിന്നും 27 റണ്‍സും നേടി. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് കാര്യമായ സംഭാവന നല്‍കാനായില്ല. നാലു പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത സഞ്ജു അഹമ്മദ് ദാനിയാലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.


#SanjuSamson

Post a Comment

0 Comments