LATEST

6/recent/ticker-posts

Header Ads Widget

ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

 



എ.ആർ നഗർ ജി. യു.പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള  ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം  വളരെ വിപുലമായ രീതിയിൽ നടന്നു. ഉദ്ഘാടന കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പാണ്ടിക്കടവത്ത് അബൂത്വാഹിർ നിർവഹിച്ചു.


ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുലൈഖ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ പി. കെ ഉസ്മാൻ, കെ. സി മുഹമ്മദ് കുട്ടി, പി. ടി. എ പ്രസിഡണ്ട് ഷക്കീർ അലി അരീക്കൻ, എച്ച്. എം ഇൻചാർജ് ആബിദ് പാക്കട, വി. എൻ ഫൈസൽ മാലിക്, കെ.കെ മുഹമ്മദ് ബഷീർ,പി.കെ അബ്ദുൽ റഷീദ്,പി.ലബീബ് എന്നിവർ സംസാരിച്ചു.

 

പിടിഎ പ്രതിനിധികളായ പി. യൂസുഫ്, പി. ഷംസുദ്ദീൻ അധ്യാപകരായ കെ. മുഹമ്മദ് സഈദ്,സി.സി.ഒ ഹിജാസ് ലത്തീഫ്, സി.റജുല,പി.റാബിയ മഹറൂസ് സി.സുചിത്ര ചന്ദ്രൻ, സി. വി റാഷിദ,അമീന മുഹമ്മദ്‌,എം.സുരേഷ്, കെ.പി ഷഹന കെ.ടി സുഫൈല എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments