LATEST

6/recent/ticker-posts

Header Ads Widget

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

 


ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എം ബി എ വിദ്യാർഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.


ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന ജോസ്‌ന ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാർത്ഥിനിയുടെ ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു. ജോസ്‌നയുടെ മൃതദേഹം ഇതുവരെയും ബസിനടിയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി മൃതദേഹം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ മറ്റുചില മലയാളികൾക്കും പരുക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments