LATEST

6/recent/ticker-posts

Header Ads Widget

ഇന്ധന ചാർജ് വർധിപ്പിച്ചു: ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് ഇനി അധിക ചെലവ്

 


ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ഇന്ധന ചാർജ് വർധിപ്പിച്ചു. ഒക്ടോബർ ആറ് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്ക് ബാധകമാകും. വിമാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനയാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇൻഡിഗോ പറയുന്നു.

ആഭ്യന്തര സർവീസുകളിൽ യാത്രാദൂരത്തിന് അനുസരിച്ചാണ് അധിക ഇന്ധന ചാർജ് ഈടാക്കുക. 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതൽ 1000 കിലോമീറ്റർ വരെ 600 രൂപയുമാണ് പുതുക്കിയ ചാർജ്. 1001 മുതൽ 1500 കിലോമീറ്റർ വരെ 900 രൂപയുമാണ് പുതിയ ചാർജ്. 1501 മുതൽ 2000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 1150 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാർജായി നൽകണം.


രാജ്യാന്തര സർവീസുകളിലും ഇന്ധന ചാർജ് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതൽ 10000 രൂപ വരെയാണ്. ഇതോടെ ഇൻഡിഗോയുടെ പുതിയ ടിക്കറ്റുകൾക്ക് യാത്രക്കാർ നൽകേണ്ട മൊത്തം തുക ഉയരും.


കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാന ഇന്ധന വിലയിൽ വലിയ വർധനവുണ്ടെന്നും ഏറ്റവും പുതിയ വർധന 14 ശതമാനത്തിന് മുകളിലാണെന്നും ഇൻഡിഗോ പറയുന്നു.


കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇന്ധന ചെലവ് എത്തിയത് വിമാനക്കമ്പനികളുടെ പ്രവർത്തത്തെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും ഇന്ധനവിലയിലെ വർധനയ്ക്ക് കാരണമായതായി കമ്പനി ചൂണ്ടിക്കാട്ടി.😌

Post a Comment

0 Comments