LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരിയിൽ നഗര വികസനത്തിന് 50 കോടി പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ

 


വളാഞ്ചേരി : പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന സിറ്റി ഇംപ്രൂവ്മെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി നഗര വികസനത്തിന് 50 കോടി പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ.


പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ യുടെ ആവശ്യമനുസരിച്ചാണ്ട് വളാഞ്ചേരി നഗരസഭയിൽ മന്ത്രി പി.കെ. ബഷീർ പ്രത്യേക യോഗം വിളിച്ച് ചേർത്തത്.


സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലക്കോ മുൻകൂറായി ഭൂമി ലഭിക്കുന്ന വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും വികസന പദ്ധതികൾക്കായി ഭൂമി ലഭ്യമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണവും പ്രാദേശിക ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കൊടുമുടി തിരുവേഗപ്പുറ പാലം , കാവുംപുറം വല്ലടിച്ചിറ പാലം , കേതേതോട് പാലം , ഓണിയിൽ പാലം , കൊട്ടാരം പാലം എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.


വളാഞ്ചേരി പട്ടാമ്പി റോഡ് നാല് വരി പാതയായി വികസിപ്പിക്കുന്നതിന് പദ്ധതികളുണ്ടാകും 

                                                                                                                                                                   ഫ്ലൈ ഓവർ നിർമ്മാണം സാധ്യത പഠനത്തിന് റിട്ടയർട്ട് ഐ.എ എസുകാരും പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സമിതി സംസ്ഥാന തലത്തിൽ തന്നെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കും.


മൂച്ചിക്കൽ ഓണിയിൽപാലം - കൊളമംഗലം വരെയുള്ള റിംഗ് റോഡ് ഡിസൈനിംഗ് പൂർത്തീകരിച്ചിട്ടുണ്ട് . ആയത് ഉടൻ സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്ന വിധം വളാഞ്ചേരി ജംഗ്ഷൻ നവീകരിക്കും.


വളാഞ്ചേരിയിൽ പുതിയ ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിന് എം എൽ എ സർക്കാരിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ഇത് വേഗത്തിലാക്കുന്നതിനുള്ള നടപടികളുണ്ടാകും .

കഞ്ഞിപ്പുര - കാടാമ്പുഴ റോഡ് , കാവുംപുറം കക്കൻചിറ റോഡ്,

മൂടാൽ കാവുംപുറം കാടാമ്പുഴ റോഡ് എന്നിവയുടെ നവീകരണവും വളാഞ്ചേരി അങ്ങാടിപ്പുറം റോഡിൽ

കൊളമംഗലം മുതൽ വളാഞ്ചേരിവരെ റോഡ് വീതികൂട്ടൽ ,  

കുറ്റിപ്പുറം റോഡ് മൂച്ചിക്കൽ മുതൽ ഓണിയിൽ പാലം വരെ റോഡ് വീതി കൂട്ടൽ തുടങ്ങിയവയും

മൂച്ചിക്കൽ -കാർത്തല ചുങ്കo റോഡ് മീമ്പാറ - ഹൈസ്കൂൾ - വൈക്കത്തൂർ റോഡ് 

 മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസ് എന്നിവയും പൊതുമരാമത്ത് വകുപ്പിൻ്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള വീതി കിട്ടുന്ന മുറക്ക് സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും .

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ

യുഡി എഫ് മണ്ഡലം ചെയർമാൻ വി.മധുസൂദനൻ , ബഷീർ രണ്ടത്താണി , നഗരസഭ ചെയർ പേഴ്സൺ ഹസീന വട്ടോളി , വൈസ് ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ ,

 ടി.കെ ആബിദലി , പി.രാജൻ മാസ്റ്റർ , മുഹമ്മദലി നീറ്റുകാട്ടിൽ , സി. ദാവൂദ് മാസ്റ്റർ,

സി.കെ. നാസർ സ്ഥിരം സമിതി അദ്ധ്യക്ഷരായ അഷ്‌റഫ് അമ്പലത്തിങ്ങൽ, ചേരിയിൽ രാമകൃഷ്ണൻ ,കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ , മുജീബ് വാലാസി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ മുഹമ്മദലി ,കെ ഷാജഹാൻ തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു

Post a Comment

0 Comments