തേഞ്ഞിപ്പലം: "ഇതൊരു തുടക്കം മാത്രം! അക്ഷരമുറ്റത്തുനിന്ന് ഇനി വീടും നാടും ശുചിത്വത്തിലേക്ക്" എന്ന സന്ദേശവുമായി എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന് ആവേശകരമായ തുടക്കം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ ദേശീയ ഹരിത സേന യൂണിറ്റിന്റെ നേതൃത്വത്തിലാണ് സമ്പൂർണ്ണ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
വിദ്യാലയ മുറ്റവും പരിസരങ്ങളും വൃത്തിയാക്കിക്കൊണ്ട് കുട്ടികളും അധ്യാപകരും ഒന്നടങ്കം ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി. വിദ്യാലയത്തിൽ നിന്ന് തുടങ്ങുന്ന ഈ ശുചിത്വ ശീലം കുട്ടികളുടെ ജീവിതചര്യയായി മാറ്റാനും, അത് വഴി വീടും നാടും മാലിന്യമുക്തവും സുന്ദരവുമാക്കാനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ശുചിത്വ സന്ദേശം വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും പൂർണ്ണ പിന്തുണയും പങ്കാളിത്തവും അധ്യാപകരും ഹരിതസേനാ അംഗങ്ങളും അഭ്യർത്ഥിച്ചു. വരുന്ന ദിവസങ്ങളിലും ശുചിത്വബോധവൽക്കരണ പരിപാടികളും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും സ്കൂളിന്റെ നേതൃത്വത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ,ഹെഡ്മിസ്ട്രസ്
ഇ എൻ ശ്രീജ,
പി ടി എ പ്രസിഡന്റ്
ടി മുസ്തഫ ,ദേശീയ ഹരിത സേന കോർഡിനേറ്റർ
പി മുഹമ്മദ് ഹസ്സൻ ,
എം അഖിൽ വിദ്യാർത്ഥി പ്രതിനിധികളായ
പി യാഷ്ലി ,
എം ആരാധ്യ,
എ ആദിവ് ,ഫാത്തിമ റസാന കെ എന്നിവർ നേതൃത്വം നൽകി.



0 Comments