LATEST

6/recent/ticker-posts

Header Ads Widget

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടു പേർ അറസ്റ്റിൽ

 


കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.


മഞ്ചേശ്വരത്തെ റിസ്​വാൻ (23), മുഹമ്മദ്‌ സഅദ് (19)എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ ദിനേശൻ അറസ്റ്റ് ചെയ്തത്. ആഗസ്ത് 15ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് പതിനാറും പതിനാലും വയസുള്ള സഹോദരിമാർ വീട്ടിൽനിന്നിറങ്ങിയത്. റിസ്​വാനും മുഹമ്മദും പെൺകുട്ടികളെ കാറിൽ കയറ്റി തല്ലപ്പാടിയിലേക്ക് കൊണ്ടു പോകുകയും അവിടത്തെ ഒരു ലോഡ്ജിൽ വെച്ച് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.


കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെയും തലപ്പാടിയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് പെൺകുട്ടികളുടെ മൊഴിയെടുത്തതോടെയാണ് പീഡനവിവരം പുറത്തു വന്നത്.

Post a Comment

0 Comments