തിരൂരങ്ങാടി: പ്രമുഖ പുസ്തക വ്യാപാരിയും ചന്തപ്പടി കൂർമത്ത് കുടുംബാംഗവുമായ കെ. മുഹമ്മദ് ഹനീഫ (58) നിര്യാതനായി. ഇന്നല്ലാഹിവഇന്ന ഇലൈഹി റാജിഊൻ.
ചന്തപ്പടിയിലെ പരേതരായ കൂർമത്ത് ഉമ്മർ ഹാജിയുടെയും (കെ. മുഹമ്മദ് കുട്ടി ആൻഡ്സ ൺസ്, ചന്തപ്പടി ബുക്ക് സ്റ്റാൾ) മകനാണ്. നിലവിൽ മമ്പുറത്താണ് താമസം. ചന്തപ്പടി ബുക്ക് സ്റ്റാളും കോഴിക്കോട് മർകസ് കോംപ്ലക്സിലെ ബുക്ക് സ്റ്റാളും നടത്തിവരികയായിരുന്നു.
കുടുംബവിവരങ്ങൾ:
ഭാര്യ: ജമീല (കടലുണ്ടി നഗരം)
മക്കൾ: മൻഹൽ ഉമർ, ഷഫ്‌ന, ശിഫ
മരുമക്കൾ: ഫൈസൽ വള്ളുവമ്പ്രം, ബഷീർ ചെമ്മാട്, സഫ
മയ്യിത്ത് നമസ്കാരം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ ഇന്ന് രാത്രി 9 മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുക.



0 Comments