LATEST

6/recent/ticker-posts

Header Ads Widget

കുന്നുംപുറം മൻഹജുൽ ഉലൂം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി

 



കുന്നുംപുറം: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുന്നുംപുറം മൻഹജുൽ ഉലൂം മദ്രസയിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിന ഫ്രീഡം സംഗമം ആഘോഷിച്ചു.

രാവിലെ 7-ന് മദ്രസാ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ബാവ ഹാജി, സെക്രട്ടറി മുഹമ്മദ് ഹാജി കെ.ടി. എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. 


ചടങ്ങിൽ മുഖ്യാതിഥി വാർഡ് മെമ്പർ ഉസ്മാൻ പി.കെ. പരിപാടി ഉദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 


തുടർന്ന് പ്രധാനാധ്യാപകൻ അബ്ദുൽ ഹമീദ് സഖാഫി സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തൻ്റെ സന്ദേശപ്രഭാഷണത്തിൽ സംസാരിച്ചു.

മദ്രസ വിദ്യാർത്ഥി ഇസാദ് കെ.ടി. ചടങ്ങിൽ പ്രഭാഷണം നടത്തുകയും,

 ഇസാൻ വി.പി. സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഉവൈസ്, റിൻഷാദ് എന്നിവർ ചേർന്ന് ദേശീയഗാനം ആലപിച്ചു.അസീസ് ഹാജി ആശംസയും, മുദബ്ബിർ ഉവൈസ് സഖാഫി നന്ദിയും പറഞ്ഞു .

Post a Comment

0 Comments