LATEST

6/recent/ticker-posts

Header Ads Widget

മുക്കത്ത് സ്ഥാപിച്ചത് എം.വി.ഡി ക്യാമറകളല്ല, മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള സി.സി.ടി.വി; പ്രചാരണം അടിസ്ഥാനരഹിതമെ ന്ന് നഗരസഭ.

 



മുക്കം: മുക്കം നഗരസഭയിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്റ് (MVD) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മുക്കം നഗരസഭാ അധികൃതർ അറിയിച്ചു. നഗരസഭയുടെ സുപ്രധാന പദ്ധതിയായ 'മാലിന്യമുക്ത മുക്കം - സി.സി.ടി.വി ഇൻ പബ്ലിക് സ്പേയ്‌സ്' പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ, കക്കൂസ് മാലിന്യങ്ങളും ഹോട്ടൽ വേസ്റ്റുകളും വ്യാപകമായി തള്ളുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാലിന്യ നിക്ഷേപം നടത്തുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചത്.2024 ഓഗസ്റ്റ് 16-ലെ നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് 'സി.സി.ടി.വി ഇൻ പബ്ലിക് സ്പേയസ്' പദ്ധതിക്ക് രൂപം നൽകിയത്. സർക്കാരിന്റെ 'മില്യൻ പ്ലസ്' ഫണ്ടിൽ നിന്നും ഏകദേശം 60 ലക്ഷത്തോളം രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി (PWD) തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യം മുൻനിർത്തി നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിയെക്കുറിച്ചുള്ള യാഥാർത്ഥ്യം മറച്ചുവെച്ച്, ഇത് എം.വി.ഡി സ്ഥാപിച്ച ക്യാമറകളാണെന്ന് പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നഗരസഭപുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.


മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ' മാലിന്യമുക്ത മുക്കം' പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും യഥാർത്ഥ വസ്തു‌തകൾ തിരിച്ചറിയണമെന്നും മുക്കം മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു

Post a Comment

0 Comments