LATEST

6/recent/ticker-posts

Header Ads Widget

ഓണത്തിന് മുൻപേ പൊള്ളിച്ച് ചെറുനാരങ്ങ വില; കിലോയ്ക്ക് 120 രൂപയായി കുത്തനെ കൂടി

 


ചെറുതോണി: ഓണം എത്തുന്നതിന് മുൻപുള്ള മഴക്കാലത്ത് സാധാരണയായി കുറയാറുള്ള ചെറുനാരങ്ങയുടെ വില ഇത്തവണ കുത്തനെ ഉയർന്നത് വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായിരുന്ന വില ഇപ്പോൾ 120 രൂപയായാണ് വർധിച്ചിരിക്കുന്നത്.


കർണാടകയിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതും, കടുത്ത വേനൽ മൂലം ഉൽപ്പാദനം ഇടിഞ്ഞതും, തമിഴ്‌നാട്ടിലെ വിലക്കയറ്റവുമാണ് ഇടുക്കിയിലെ വിപണിയിൽ പ്രതിഫലിച്ചത്. തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ നിന്നെത്തുന്ന നാരങ്ങയ്ക്കാണ് കടകളിലും ജ്യൂസ് വിപണിയിലും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.


ഏറെ വലിപ്പമുള്ളതും പെട്ടെന്ന് ചീത്തയാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയുടെ പ്രത്യേകത. സാധാരണയായി ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ നാരങ്ങ വില ഉയരാറില്ലെങ്കിലും, നിലവിലെ വിലക്കയറ്റം പെട്ടിക്കടകൾ മുതൽ ബേക്കറികൾ വരെയുള്ള ഇടങ്ങളിൽ നാരങ്ങാവെള്ളത്തിന്റെ വില വർധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്.

കൂടാതെ, ഓണക്കാലത്ത് മികച്ച വിൽപന പ്രതീക്ഷിച്ചിരുന്ന കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാർ യൂണിറ്റുകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഉൽപ്പന്നങ്ങളുടെ വിലകൂട്ടിയാൽ വിൽപന കുറയുമെന്ന ആശങ്കയിലാണ് കുടുംബശ്രീ പ്രവർത്തകർ.

Post a Comment

0 Comments