LATEST

6/recent/ticker-posts

Header Ads Widget

കൊടിഞ്ഞിയിൽ തെരുവുനായ ആക്രമണം: പിഞ്ചുകുട്ടിയടക്കം മൂന്ന് പേർക്ക് പരുക്ക്

 


കൊടിഞ്ഞി പനക്കത്താഴത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് വയസ്സുകാരനായ പിഞ്ചുബാലൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.


പനക്കത്താഴം സ്വദേശി ഒക്കിനാവ സൈദലവി (53), ചാനത്ത് അയ്യപ്പൻ (67), ചാനത്ത് വിശ്വനാഥന്റെ മകൻ നൈവ നാഥ് (2) എന്നിവർക്കാണ് കടിയേറ്റത്.


ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലാണ് നായയുടെ ഭീകരാന്തരീക്ഷം ഉണ്ടായത്. വീടിന്റെ അടുക്കള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നൈവ നാഥിന് കടിയേറ്റത്.


മനുഷ്യർക്ക് പുറമെ പ്രദേശത്തെ നിരവധി വളർത്തുകോഴികളെയും നായ കടിച്ചു കൊന്നിട്ടുണ്ട്.

പരുക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments