LATEST

6/recent/ticker-posts

Header Ads Widget

മാപ്സ് പരാതിയെ തുടർന്ന് വേങ്ങര റോഡിലെ അറ്റകുറ്റപ്പണി ആരംഭിച്ചു

 



വേങ്ങര: വേങ്ങര മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ജില്ലാ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ, പി പി സുബൈർ, നിയാസ് അഞ്ചപ്പുര പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. പി. ബിന്ദുവിന് നൽകിയ പരാതിയെ തുടർന്ന് വേങ്ങര മേഖലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു.


മഴവെള്ളം കെട്ടിനിൽക്കുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തതിനെ തുടർന്ന് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും നേരിട്ടിരുന്ന യാത്രാദുരിതം ശ്രദ്ധയിൽപ്പെടുത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്. അപകടഭീഷണി ഉയർത്തിയിരുന്ന കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.


മാസങ്ങൾക്ക് മുമ്പേ റോഡ് പ്രവർത്തി തുടങ്ങേണ്ടിയതാണെങ്കിലും, സാങ്കേതികത്വം പറഞ്ഞ് ടാറിൻ്റെ ക്ഷാമവും മറ്റും പണി നീട്ടിക്കൊണ്ടു പോവുകയായിരുന്നു ഇതിനെതിരെയായിരുന്നു പരാതി നൽകിയിരുന്നത്, മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി തുടക്കത്തിൽ തന്നെ ഈ പ്രവർത്തിയിൽ ഇടപെടുകയും വർക്കിന്റെ എസ്റ്റിമേറ്റ് അടക്കം എടുത്ത് അസിസ്റ്റൻസി എൻജിനീയറുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. 


എന്നാൽ, താൽക്കാലിക അറ്റകുറ്റപ്പണിയിൽ ഒതുങ്ങാതെ റോഡിന്റെ തകർച്ചയ്ക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുന്ന രീതിയിൽ ഗുണനിലവാരമുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും മാക്സ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് കെ പി ബിന്ദുവിനോട് ആവശ്യപ്പെട്ടതിനോട് പ്രതികരിച്ചുകൊണ്ട് കൂരിയാട് മുതൽ കച്ചേരിപ്പടി വരെയുള്ള പ്രവർത്തി രാത്രി കാലങ്ങളിൽ തുടർച്ചയായി നടക്കുമെന്നും ഉദ്യോഗസ്ഥരുടെ മേൽനോട്ടം തന്നെ സുതാര്യമായി പ്രവർത്തനം നടക്കുമെന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദു മാക്സ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിന് അറിയിച്ചതായി അറിയിച്ചു.

Post a Comment

0 Comments