LATEST

6/recent/ticker-posts

Header Ads Widget

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

 


മലപ്പുറം: ‘ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്.


പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന ഈ സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ കേസാണ് മഞ്ചേരിയിലേത്.


സംസ്ഥാനത്താകെ 10600 പേർ അറസ്റ്റിൽ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നോർത്ത് സോൺ ഐ ജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡി ഐ ജി ടി നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി വിവരങ്ങൾ വിശദീകരിച്ചു.


#BreakingNews #MDMACase #OperationToofan #Manjeri #malappuram

Post a Comment

0 Comments