LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം; പ്രതി അറസ്റ്റിൽ



മലപ്പുറം: മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ അതിക്രമം. വഴിമുടക്കി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. കാർ തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് പരാതി. ഡ്രൈവറെയും കുടുംബാംഗങ്ങളെയും സംഘം മർദിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ വണ്ടൂർ പൊരിയക്കോട് സ്വദേശി സഖീൽ (24) എന്നയാളെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.വണ്ടൂർ കരുനാലപ്പടിയിൽ വെച്ചാണ് വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. റോഡിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അക്രമം ഉണ്ടായത്. തുടർന്ന് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം വാഹനം പിന്തുടർന്ന് വണ്ടൂർ എറിയാട് വെച്ച് തടഞ്ഞുനിർത്തി. ഡ്രൈവർ സിദ്ദീഖിന്റെ മകൻ അമലിനെ മർദിക്കുകയും കാറിലുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു.


സംഭവത്തിൽ പരിക്കേറ്റവർ ചികിത്സ തേടി. ആക്രമണത്തിന് പിന്നിലെ കാരണവും പ്രതികളുടെ പങ്കും സംബന്ധിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്.


Post a Comment

0 Comments