2027ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സെൻസസിന്റെ ഭാഗമായി ജാതിവിവരങ്ങൾ ശേഖരിക്കുന്നത്. സെന്‍സസിലാകെ 40 ചോദ്യങ്ങളുണ്ട്. ജാതിയടക്കം ചേര്‍ത്തുള്ള സെൻസസിന്റെ രണ്ടാം ഘട്ടത്തിൽ ചോദിക്കേണ്ട പുതിയ ചോദ്യാവലി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ചെയ്തു.
സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ചോദ്യാവലിയിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പുറമെ ജാതി ഏതെന്ന ചോദ്യമാണ് പുതിയതായി ഉൾപ്പെടുത്തിയത്. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ശേഖരിക്കും.
ഓഗസ്റ്റ് 17 മുതൽ ലഡാക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ സെൻസസ് നടപടികൾ ആരംഭിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 2027 ഫെബ്രുവരിയിലാണ് സെൻസസ് നടക്കുക. സെൻസസ് ആക്ട് 1948 പ്രകാരം വീടുകളിൽ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ ശേഖരിക്കുന്നത്.



0 Comments