വാഷിങ്ടൺ: പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ നീക്കമെങ്കിൽ യൂറോപ്പിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍. ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നത് സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളവും സാധ്യതയുള്ള ലക്ഷ്യങ്ങളില്‍ ഒന്നാണെന്നാണ് റിപ്പോർട്ട്. മാര്‍ച്ചില്‍ ഈ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. തെക്കുകിഴക്കന്‍ യൂറോപ്പിലെ ബള്‍ഗേറിയയും ഇറാൻ്റെ തിരിച്ചടിക്കായി പരിഗണിക്കുന്ന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോർട്ട്.



0 Comments