LATEST

6/recent/ticker-posts

Header Ads Widget

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; ചികിത്സയിലിരിക്കെ വയോധിക മരിച്ചു

 




കിളിമാനൂര്‍ : തിരുവനന്തപുരം നഗരൂര്‍ വിളയില്‍ക്കടയില്‍ വയോധിക തീ കൊളുത്തി മരിച്ചു. തണ്ണിക്കോണം വിളയില്‍ക്കട വിളയില്‍ വീട്ടില്‍ കെ വി ശകുന്തള (70) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശനി രാവിലെ എട്ടിനായിരുന്നു സംഭവം. ശകുന്തള തനിച്ചായിരുന്നു താമസിച്ചിരുന്നത്.


വീട്ടില്‍നിന്ന് തീയും പുകയും ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി വിവരം സമീപത്ത് താമസിക്കുന്ന മകനെ അറിയിച്ചു. തുടര്‍ന്ന് വീട് ചവിട്ടിത്തുറന്ന് അകത്ത് കയറിയാണ് ശകുന്തളയെ പുറത്തെത്തിച്ചത്. മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റിനുശേഷം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. നഗരൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ്: പരേതനായ സുരേന്ദ്രന്‍. മക്കള്‍: അനീഷ്, അജിത്. മരുമക്കള്‍: സുബീന, ദിവ്യ. സഞ്ചയനം ബുധന്‍ രാവിലെ 8.30ന്.

Post a Comment

0 Comments