ഗ്രീൻ ഫൗണ്ടേഷൻ്റെ മെഡിക്കൽ സേവനങ്ങൾക്കായി
കൊളപ്പുറം - അത്താണിക്കൽ പ്രദേശത്തെ സൗഹൃദ കൂട്ടായ്മ ഓക്സിജൻ ബീപാപ്പ് മെഷീൻ കൈമാറി.
ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുള്ള രോഗികൾക്ക് ശ്വാസോച്ഛ്വാസം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബീപാപ് മെഷീൻ.
സൗഹൃദ കൂട്ടായ്മക്ക് വേണ്ടി ജമാൽ കാടേങ്ങൽ മെഷീൻ കൈമാറി.
ഗ്രീൻ ഫൗണ്ടേഷൻ മെഡിക്കൽ കെയർ ചെയർമാൻ കെ എം റിയാസ് ഏറ്റുവാങ്ങി.
സൗഹൃദ കൂട്ടായ്മ അംഗങ്ങളായ ജമാൽ കാടേങ്ങൽ, അബ്ബാസ് ചാലിൽ, ശിഹാബ് പുതുക്കുടി,
ശബീർ കാടേങ്ങൽ, സഈദ് കെ ടി, നൗഷാദ് തെങ്ങിലാൻ എന്നിവരുടെ സഹകരണത്തിലാണ് നിരവധി രോഗികൾക്ക് ആശ്വാസമാവുന്ന ഈ മെഡിക്കൽ ഉപകരണം ലഭ്യമാക്കിയത്.
ചടങ്ങിൽ ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ കെ സി മുഹമ്മദ് കുട്ടി, സത്താർ കുറ്റൂർ, ഫൈസൽ മാലിക് വി എൻ, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, പി കെ ഉസ്മാൻ, പി വി മുനീർ എന്നിവർ സംബന്ധിച്ചു.



0 Comments