LATEST

6/recent/ticker-posts

Header Ads Widget

കാറുകൾക്ക് ഒരുഭാഗത്തേക്ക് 100, ബസുകൾക്ക് 345; പാലിയേക്കര ടോൾ പ്ലാസയിലെ നിരക്ക് ഉയർത്താൻ തീരുമാനം

 


ആമ്പല്ലൂർ (തൃശൂർ): ഹൈകോടതിയുടെ വിലക്ക് വകവെക്കാതെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് ഉയർത്താൻ തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് കരാർ കമ്പനി പ്രസിദ്ധീകരിച്ചു. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് അറിയിപ്പ് പുറത്തിറക്കിയത്. സെപ്റ്റംബർ ഒന്നുമുതൽ പിരിക്കേണ്ട പുതിയ നിരക്കിനാണ് എൻ.എച്ച്.എ.ഐ അനുമതി നൽകിയത്. രണ്ട് ദിവസത്തിനകം ടോൾ കരാർ കമ്പനി ഹൈകോടതിയുടെ അനുമതി നേടിയാൽ ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയേക്കും.

10 മുതൽ 35 രൂപ വരെയാണ് പുതുക്കിയ ടോൾ നിരക്ക് വർധന. ദേശീയപാതയിലെ ഗതാഗതക്കുരുക്കുൾപ്പടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ആഗസ്റ്റിൽ പാലിയേക്കരയിലെ ടോൾ പിരിവ് ഹൈകോടതി തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവ് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന തടഞ്ഞു. അതിനാൽ 2024ലെ ടോൾ നിരക്കാണ് പാലിയേക്കരയിൽ ഇപ്പോഴും ഉള്ളത്. ഹൈകോടതിയുടെ അനുമതി ലഭിച്ചാൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടിവരും.

ഒരു ഭാഗത്തേക്ക് കാറുകൾക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങൾക്ക് 160 രൂപയായിരുന്നത് 170 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് 240 രൂപയായിരുന്നത് 255 ആയി. ബസുകൾക്കും ട്രക്കുകൾക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345ഉം ഒന്നിൽകൂടുതൽ യാത്രകൾക്ക് 485 ആയിരുന്നത് 515 രൂപയുമായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു യാത്രക്കുണ്ടായിരുന്ന 515 രൂപയെന്നത് 550ഉം ഒന്നിൽ കൂടുതൽ യാത്രക്ക് 775 രൂപയെന്നത് 825 രൂപയുമായി.


അടിസ്ഥാന ടോൾ നിരക്കിൻ്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലുള്ള പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈകോടതി നിർദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments