LATEST

6/recent/ticker-posts

Header Ads Widget

പൊള്ളുന്ന ചൂടിൽ പൊള്ളലേറ്റു വിപണി....! ഒരു കിലോ സാഫി മീനിന് വില 7 ദീനാർ വരെ ഉയർന്നു

 


മനാമ: കടുത്ത ചൂട് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് ബഹ്റൈനിലെ പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിലക്കയറ്റം രൂക്ഷമായി. മത്സ്യബന്ധനം വെട്ടിക്കുറയ്ക്കാൻ തൊഴിലാളികൾ നിർബന്ധിതരായതോടെ വിപണിയിൽ എത്തുന്ന മീനിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.


നിലവിൽ ഒരു കിലോ ബഹ്‌റൈൻ സാഫി മീനിന്റെ വില ഏകദേശം 7 ബഹ്റൈൻ ദീനാർ വരെ ഉയർന്നിട്ടുണ്ട്. ചൂട് തുടരുകയും മത്സ്യബന്ധനം കൂടുതൽ പ്രതിസന്ധിയിലാകുകയും ചെയ്താൽ വില ഇനിയും വർധിക്കാനാണ് സാധ്യത. വിപണിയിലെത്തുന്ന മീനിൻ്റെ അളവ് വളരെ പരിമിതമാണെന്നും കടുത്ത ചൂടിൽ മത്സ്യബന്ധനം വളരെ ദുർഘടമായി മാറിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.

Post a Comment

0 Comments