LATEST

6/recent/ticker-posts

Header Ads Widget

എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ച്ചയിലേക്ക് പതിച്ചത് സാങ്കേതിക തകരാര്‍ മൂലം



ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 300 അടി ഉയരത്തില്‍ നിന്നാണ് വേഗം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിച്ചത്. വിമാനത്തിന്റെ കോക്പിറ്റില്‍ പ്രിന്റ് ചെയ്ത മെയിന്റനന്‍സ് റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തില്‍ നിരവധി ഹൈഡ്രോളിക് തകരാറുകള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 4നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.


തുടക്കത്തില്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും ചെറിയ പരിക്കേറ്റ ഏതാനും യാത്രക്കാരെയും ജീവനക്കാരെയും മുന്‍കരുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.


5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗംAI2379 വിമാനം ക്രൂയിസ് ഘട്ടത്തില്‍ പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് വിമാനം സാധാരണ നിലയില്‍ തുടര്‍ന്നെന്നും സുരക്ഷിതമായി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്‌തെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് എയര്‍ബസ് A320 NEO വിമാനത്തിലുണ്ടായിരുന്നത്


അതേസമയം, സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. A320 NEO വിമാനത്തില്‍ സാധാരണയായി മൂന്ന് വ്യത്യസ്ത ഹൈഡ്രോളിക് സംവിധാനങ്ങളാണുള്ളത്. ഇതില്‍ ഒന്നിന് തകരാര്‍ സംഭവിച്ചാലും മറ്റ് രണ്ട് സംവിധാനങ്ങള്‍ക്ക് വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങള്‍, ലാന്‍ഡിങ് ഗിയര്‍, ബ്രേക്കുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഈ എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 9:32ന് മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മര്‍ദ്ദമാണെന്ന് മുന്നറിയിപ്പുകള്‍ ലഭിച്ചതായാണ് മെയിന്റനന്‍സ് റിപ്പോര്‍ട്ടിലെ വിവരം. രണ്ട് ഹൈഡ്രോളിക് റിസര്‍വോയറുകളിലെ ദ്രാവകത്തിന്റെ അളവും കുറവായിരുന്നു.


ഒന്നിലധികം ഹൈഡ്രോളിക് സംവിധാനങ്ങളില്‍ പ്രശ്‌നമുണ്ടാകുന്നത് ഗുരുതരമായ സാഹചര്യമായാണ് കണക്കാക്കപ്പെടുന്നത്. ഒരേസമയം ഹൈഡ്രോളിക് സംവിധാനങ്ങളിലും ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങളിലും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചു. സംഭവത്തില്‍ ഗുരുതര സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് എയര്‍ ഇന്ത്യ പ്രസ്താവനകളില്‍ പരാമര്‍ശിച്ചിട്ടില്ല.

Post a Comment

0 Comments