പരപ്പനങ്ങാടി, റീജിയണൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിലും തിരുരങ്ങാടി മണ്ഡലം എം.എൽ.എ പി.എം.എ സമീറിന്റെ സാന്നിധ്യത്തിലും മുഖ്യമ ന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. പദ്ധതിയുടെ അവശേഷിക്കുന്ന പ്രവർത്തനങ്ങൾ മൂന്ന് ഘട്ടങ്ങളായി തിരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാനാണ് യോഗത്തിൽ ധാരണയായിട്ടുള്ളത്.
പൊതുജനങ്ങൾക്ക് പ്ലാ നറ്റോറിയം വേഗത്തിൽ തുറന്നുകൊടുക്കുന്നതിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് 12.5 കോടി രൂപ ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഒന്നാംഘട്ടത്തിൽപ്ലാനറ്റോറിയത്തിന് ആവശ്യ മായ മെഷിനറികൾ സ്ഥാപിക്കൽ, സയൻസ് പാർക്കിൻ്റെ വിവിധ ഘടകങ്ങളുടെ നിർമാ ണം, ലാൻഡ്‌സ്കേപ്പിങ് എന്നിവയാണ് പ്രധാനമായും പൂർത്തി യാക്കുക.
ഓരോ ഘട്ടവും പൂർത്തിയായ ശേഷം അടുത്ത ഘട്ടത്തിനുള്ള ഫണ്ടിനായി കാത്തിരിക്കുന്ന രീതി ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി. ഒന്നാംഘട്ട പ്രവർത്തന ങ്ങൾ അവസാന ഘട്ടത്തിലെത്തുന്ന മുറയ്ക്ക് രണ്ടാംഘട്ടത്തി നാവശ്യമായ ഫണ്ട് അനുവദിക്കും. രണ്ടാംഘട്ട പ്രവർത്തന ങ്ങൾ പൂർത്തിയാകുന്നതിന് മുൻപ്‌തന്നെ അവസാനഘട്ട ത്തിലെ ഫിനിഷിങ് ജോലികൾക്കുള്ള തുകയും ലഭ്യമാക്കും.
യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ ഖേൽക്കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്, മുഖ്യ മന്ത്രിയുടെ ഒ.എസ്.ഡി ഉമേഷ്, ധനകാര്യ വകുപ്പ് റിസോഴ്‌സ് അഡീഷണൽ സെക്രട്ടറി ജെ റോമിക് ജോർജ്, സയൻസ് ആൻഡ് ടെക്നോളജി പ്ലാനറ്റോറിയം ഡയറക്ടർ ജയ്യോൻ ജേക്കബ്, ജോയിന്റ് ഡയറക്ടർ പി .എസ് സുന്ദർലാൽ എന്നിവരും ഉന്നത വിദ്യാഭ്യാസ, ധനകാര്യ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
*ഡി.പി.ആർ ധനകാര്യ വകുപ്പിന് സമർപ്പിച്ചു*
പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലെയും പ്രവർത്തനങ്ങൾ ഉൾ പ്പെടുത്തിയ വിശദമായ ഡി. പി.ആർ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം വകുപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് മുഖേന ധനകാര്യ വകു പ്പിന് സമർപ്പിച്ചു. സാമ്പത്തിക നടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകി. പദ്ധ തിയാഥാർഥ്യമാകുന്നതോടെ പരപ്പനങ്ങാടി മലബാറിലെ പ്രധാന ശാസ്ത്രവിജ്ഞാന കേന്ദ്ര മാകുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും പുതിയ സാധ്യതകൾ തുറക്കും
*ലോകോത്തര സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തും*
പുതിയ തലമുറയിൽ ശാസ്ത്രാ ഭിമുഖ്യവും കൗതുകവും വളർ ത്തുന്നതിനായി പരപ്പനങ്ങാടി റീജിയനൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയത്തിൽ ആധുനികവും ലോകോത്തരവുമായ സാങ്കേതിക സംവിധാ നങ്ങൾ ഉൾപ്പെടുത്തണമെന്ന് എം.എൽ.എ പി.എം.എ സമീർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഇന്ററാക്ടീവ് സംവിധാന ങ്ങളുൾപ്പെടെ നൂതന സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെ ടുത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതോടെ പദ്ധതി മലബാറിലെ ശ്രദ്ധേയമായ ശാസ്ത്രവി ജ്ഞാന കേന്ദ്രമായി മാറുമെ ന്നാണ് പ്രതീക്ഷ.



0 Comments