റിയാദ്: സൗദിയിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. വാഹനങ്ങൾക്കുള്ളിൽ തീപിടിക്കുന്ന വസ്തുക്കൾ വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുതുക്കൾ വാഹനങ്ങൾക്കും ജീവനും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്.
പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ലൈറ്ററുകൾ, ഗ്യാസ് കാനുകൾ, പെർഫ്യൂമുകൾ, ലിക്വിഡ് ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയവ വാഹനങ്ങളിൽ കരുതുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. വാഹനത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ഇവ ചിലപ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഇത് വാഹനത്തിന് തീപിടിക്കുന്നതിന് കാരണമായേക്കാമെന്നും സിവിൽ ഡിഫൻസ് പറയുന്നു.
ഇത്തരം വസ്തുതുക്കൾ വാഹനങ്ങളിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ സുരക്ഷാ നിർദേശങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവർമാർ ഇത് പാലിക്കണമായിരുന്നു എന്നും സിവിൽ ഡിഫൻസ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 ഉം രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ ഉള്ളവർക്ക് 998 ഉം വിളിക്കാമെന്നും ഡിഫൻസ് അറിയിക്കുന്നു.



0 Comments