LATEST

6/recent/ticker-posts

Header Ads Widget

മണ്ഡലം മാറിയിറങ്ങിയിട്ടും തിരൂരില്‍ വി. അബ്ദുറഹിമാന് ഏറ്റത് കനത്ത പ്രഹരം

 


മണ്ഡലം മാറിയിറങ്ങിയിട്ടും തിരൂരില്‍ വി. അബ്ദുറഹിമാന് ഏറ്റത് കനത്ത പ്രഹരം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്താന്‍ അബ്ദുറഹിമാന് സാധിച്ചില്ല. ചരിത്ര ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിന്റെ കുറുക്കോളി മൊയ്തീന്‍ വി അബ്ദുറഹിമാനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ രണ്ട് തവണ താനൂരില്‍ നിന്ന് വി.അബ്ദുറഹിമാന്‍ വിജയിച്ചിരുന്നു. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു നിലപാട്. എന്നാല്‍ സിപിഐഎം താനൂരില്‍ തന്നെ അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പ്രതിഷേധിച്ച് മാറിനിന്ന അബ്ദുറഹിമാന്‍ പ്രചാരണത്തിനു ഇറങ്ങിയില്ല. ഒടുവില്‍ തിരൂരാണെങ്കില്‍ മത്സരിക്കാമെന്ന നിലപാട് എടുക്കുകയായിരുന്നു.

പക്ഷെ 24137 വോട്ടിന് തോല്‍പ്പിക്കാനായിരിരുന്നു തിരൂരുകാരുടെ തീരുമാനം. തിരൂരിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. കുറുക്കോളി മൊയ്തീന്‍ നേടിയത് 10,6108 വോട്ട്, അബ്ദുറഹിമാന് 81971. എന്‍ഡിഎ സ്ഥാനാര്‍ഥി 8634 വോട്ടും നേടി. കഴിഞ്ഞ തവണ അബ്ദുറഹിമാന്‍ ജയിച്ച താനൂരിലും കനത്ത പരാജയമാണ് ഇടതുമുന്നണി ഏറ്റുവാങ്ങിയത്. കന്നിയങ്കത്തിന് ഇറങ്ങിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് 27131 വോട്ടിനാണ് താനൂരില്‍ ജയിച്ചത്.

#tirur #vabdurahiman #LDF

Post a Comment

0 Comments