LATEST

6/recent/ticker-posts

Header Ads Widget

ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി ആരെന്ന് ഉടനറിയാം

 



ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം. നിർണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട്. അതിൽ കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനം ഉണ്ടാകും. മറ്റ് ചർച്ചകളെല്ലാം കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ അവസാനിച്ചതിനാൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.


മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടന്നേക്കുമെന്നും സൂചനയുണ്ട്. അതിനിടെ ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽനിന്നുളള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.


പൂർണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകൾ. തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന്കെ.സി.വേണുഗോപാലിന്റെയും  വി.ഡി.സതീശന്റെയും രമേശ്‌ചെന്നിത്തലയുടെയും അനുയായികൾ  പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനിടെ ഡൽഹിയിൽ തുടരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിക്ക് മുന്നിൽ രണ്ട് പോസ്റ്ററുകൾ ഉയർന്നിട്ടുണ്ട്. 'ലോബി 51' എന്ന അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ വച്ച പോസ്റ്ററിൽ കേരളത്തിലെ വിജയത്തെ പറ്റിയാണ് പരാമർശിക്കുന്നത്. പോസ്റ്ററിൽ കെ.സി.വേണുഗോപാലിന്റെ ചിത്രവുമുണ്ട്. കേരളത്തിൽ നിന്നുള്ള മറ്റു നേതാക്കളുടെ ചിത്രങ്ങളൊന്നും പോസ്റ്ററിലില്ല. നിലവിൽ ഡൽഹിയിലെ കെസിയുടെ വസതിയിൽ നേതാക്കളാരുമില്ല.

Post a Comment

0 Comments