തിരൂർ : മോട്ടോർ വാഹന ക്ഷേമനിധിയുടെ വ്യാജ രേഖകൾ നിർമ്മിച്ച കേസിൽ ആർ.ടി.ഒ. ഓഫീസ് ഏജൻ്റിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ എടക്കടപ്പുറം കുട്ടു കടവത്ത് ഹനീഫയെയാണ് (35) തിരൂർ എസ്.എച്ച്.ഒ. അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.
വാഹനങ്ങളുടെ ടാക്സ് അടക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേമനിധിയുടെ വ്യാജ രേഖകൾ നിർമ്മിച്ചുവെന്നാണ് പരാതി. തിരൂർ ജോ. ആർ.ടി.ഒ. തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് ഹനീഫയുടെ തിരൂരിലെയും താനൂരിലേയും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കുകയുമായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. അറസ്റ്റിന് പ്രിൻസിപ്പൽ എസ്.ഐ. വിശാഖ് കെ. വിശ്വൻ, എസ്.ഐമാരായ കെ.എസ്. ജയൻ, ജയൻ, എ.എസ്.ഐ. സുനോജ്, സി.പി.ഒ മാരായ ദൃശ്യ, ആൻ്റണി, സൈബർ സി.പി.ഒ. വിഷ്ണുശങ്കർ എന്നിവരുമുണ്ടായിരുന്നു.



0 Comments