LATEST

6/recent/ticker-posts

Header Ads Widget

അനിയന്ത്രിതമായ വിലക്കയറ്റം; കേരളത്തിലെ നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്


 

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ കുതിച്ചുയര്‍ന്ന് നിര്‍മാണമേഖലയിലെ സാധന സാമഗ്രികളുടെ വില. കമ്പി, സിമന്റ്, എം സാന്റ്, മെറ്റല്‍ തുടങ്ങിയവയുടെ വിലയാണ് പത്ത് ശതമാനത്തോളം വര്‍ധിച്ചത്. ഇലക്ട്രിക്, പ്ലംബിങ് സാമഗ്രികള്‍ക്കും അനിയന്ത്രിതമായി വില ഉയര്‍ന്നു. സീസണിലെ വിലക്കയറ്റം നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചുതുടങ്ങിയതായാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.


 വിവിധ കമ്പനികളുടെ സിമന്റുകള്‍ക്ക് ഒരു മാസം മുമ്പുവരെ 270 മുതല്‍ 280 രൂപ വരെയായിരുന്നു ഹോള്‍സെയില്‍ വില. ഇത് 305 മുതല്‍ 320 രൂപ വരെയായി ഉയര്‍ന്നതോടെ റീട്ടെയില്‍ വില ചാക്കൊന്നിന് 330 മുതല്‍ 360 രൂപ വരെയാണ്. 


ശരാശരി ഒരു ചാക്ക് സിമന്റിന് 30 രൂപയോളമാണ് കൂടിയത്. എം സാന്റിന് ഫൂട്ടിന് 40 മുതല്‍ 45 രൂപ വരെയായിരുന്നു വില. ഇതിപ്പോള്‍ 55 മുതല്‍ 60 രൂപ വരെയായി. പി സാന്റിന്റെ വില 55 ല്‍ നിന്ന് 64 രൂപയായും ഉയര്‍ന്നു. 43 രൂപ വരെ വിലയുണ്ടായിരുന്ന മെറ്റലിന് പത്തു രൂപയോളമാണ് കൂടിയത്. മുറ്റത്ത് കട്ട വിരിക്കാനും മറ്റും ഉപയോഗിക്കുന്ന ബേബി ചില്ലിയുടെ വിലയിലും ആനുപാതിക വര്‍ധനയുണ്ട്. പശ്ചിമേഷ്യ സംഘര്‍ഷഭരിതമായതോടെ കമ്പിയുടെ വിലയിലും വലിയ കുതിപ്പാണുണ്ടായിരിക്കുന്നത്. 


കിലോക്ക് 10 രൂപയോളമാണ് വര്‍ധന. യുദ്ധം തുടങ്ങുംമുമ്പ് വിവിധ ബ്രാന്റ് കമ്പികള്‍ക്ക് 56 മുതല്‍ 66 രൂപ വരെയായിരുന്നു വില. ഇത് ഇപ്പോള്‍ 68 മുതല്‍ 77 രൂപ വരെയായി. ടാറ്റ, വൈശാഖ്, ജെ.എസ് ഡബ്ലിയു തുടങ്ങിയ പ്രീമിയം കമ്പികള്‍ക്കാണെങ്കില്‍ 85 രൂപക്ക് മുകളിലാണ് വില. വെട്ടുകല്ലിന്റെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. മലബാറിലെ വിവിധ ജില്ലകളിലേക്ക് കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ നിന്നാണ് വെട്ടുകല്ലെത്തുന്നത്. ഒന്നരമാസം മുമ്പ് 56 മുതല്‍ 58 രൂപ വരെയുണ്ടായിരുന്ന വെട്ടുകല്ലിന് ഇപ്പോള്‍ ഈടാക്കുന്നത് 63 മുതല്‍ 65 രൂപ വരെയാണ്..

Post a Comment

0 Comments