രാജ്യതാൽപ്പര്യം മുൻനിർത്തി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വർണ്ണത്തിന്റെ വർദ്ധിച്ചുവരുന്ന ഇറക്കുമതി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ വലിയ സമ്മർദ്ദം ചെലുത്തുന്നതായും വ്യാപാര സന്തുലിതാവസ്ഥയെ (Trade Imbalance) ബാധിക്കുന്നതായും സാമ്പത്തിക ഗവേഷണ സ്ഥാപനമായ ജി ടി ആർ ഐ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിവാഹ ആവശ്യങ്ങൾക്കടക്കമുള്ള അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ മാറ്റിവെക്കാനാണ് പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ സ്വർണ്ണ ആവശ്യത്തിന്റെ ഏതാണ്ട് പൂർണ്ണരൂപവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്. 2022 ൽ 36.5 ബില്യൺ ഡോളറായിരുന്ന സ്വർണ്ണ ഇറക്കുമതി 2025 ആയപ്പോഴേക്കും 58.9 ബില്യൺ ഡോളറായി കുത്തനെ ഉയർന്നു. ഈ വർദ്ധനവ് സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ബാധ്യതയാകുന്നുണ്ടെന്ന് ജി ടി ആർ ഐ നിരീക്ഷിക്കുന്നു.
#goldjewellery #NarendraModi #goldmarket



0 Comments