LATEST

6/recent/ticker-posts

Header Ads Widget

ജയിലിലെ പ്രണയം; മധ്യപ്രദേശിൽ ജയിൽ മോചിതനായ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയിൽ ഉദ്യോ​ഗസ്ഥ

 


ഭോപ്പാൽ: മധ്യപ്രദേശിലെ സ്തനയിൽ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. സ്തന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു വിവാഹം. ജയിലിനുള്ളിൽ വെച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയും ഒടുവിൽ മതപരമായ അതിർവരമ്പുകൾ ലംഘിച്ചുള്ള വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.


ധർമ്മേന്ദ്ര സിങ് 2007-ലെ ഒരു കൗൺസിലറുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. ജയിലിൽ വാറണ്ട് ഇൻ-ചാർജ് ആയി ജോലി ചെയ്‌തിരുന്ന ഫിറോസയുമായി വാറണ്ട് സംബന്ധമായ ജോലികളിൽ സഹായിച്ചിരുന്ന ധർമ്മേന്ദ്ര നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഏകദേശം 14 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ നാല് വർഷം മുമ്പാണ് ജയിലിൽ നിന്ന് മോചിപ്പിച്ചത്. മോചനത്തിന് ശേഷം ഇരുവരും തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

Post a Comment

0 Comments