LATEST

6/recent/ticker-posts

Header Ads Widget

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയു ള്ള അധിക്ഷേപ പോസ്റ്റ്; സുപ്രധാന കണ്ടെത്തലുകളുമാ യി പൊലീസ്

 



മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെഅപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ സുപ്രധാന കണ്ടെത്തലുകളുമായി പൊലീസ്. ഫേസ്ബുക്കിൽ പ്രതി മുഹമ്മദ് റോഷൻ പ്രചരിപ്പിച്ച തങ്ങളുടെ ചിത്രം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവം പണം തട്ടാൻ പ്രതി മുഹമ്മദ് റോഷൻ നടത്തിയ തിരക്കഥയാണെന്നും പൊലീസ് വ്യക്തമാക്കി. 17കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് കണ്ടെത്തി.

വ്യാപക അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സാദിഖലി തങ്ങളുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചത് അറസ്റ്റിലായ മുഹമ്മദ് റോഷനാണ്. കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജനുവരി 31ന് സാദിഖലി തങ്ങളുടെ ബന്ധുവിനെ പ്രതി വിളിച്ച് വരുത്തുകയും വ്യാജ ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.


ഇത് ഒഴിവാക്കാൻ 15 കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പണം നൽകാത്തതിനെ തുടർന്നാണ് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ചെയ്‌ത്.



പാണക്കാട് തങ്ങൾക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ്യമിട്ടത് 15 കോടി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ മുഹമ്മദ് റോഷൻ. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. വ്യാജ ദൃശ്യങ്ങൾ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടത്. ജനുവരി 31നായിരുന്നു ഇത്. പണം നൽകാൻ തയാറാകാതെ വന്നതോടെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയത്.

Post a Comment

0 Comments