കൊച്ചി: പാചക വാതക വില കുതിച്ചുയരുന്ന തിനിടെ കൂടുതൽ ഗാർഹിക ഉപഭോക്താക്ക ളെ പൈപ്പ് പാചക വാതക വിതരണ കമ്പനിക ളുടെ വലയിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി 10 ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വാർഷിക വരു മാനമുള്ളവരെ പാചക വാതക സബ്‌സിഡിയി ൽ നിന്ന് ഒഴിവാക്കുമെന്ന് കാട്ടി പൊതുമേഖ ലാ എണ്ണ കമ്പനികൾ ഉപഭോക്‌താക്കൾക്ക് ഫോണുകളിൽ സന്ദേശം അയച്ചു തുടങ്ങി. പൈപ്പ് വാതക കണക്ഷൻ എടുത്തവർ നിർ ബന്ധമായും ഗാർഹിക സിലിണ്ടർ കണക്ഷൻ സറണ്ടർ ചെയ്യണമെന്ന ഉത്തരവിന് പിന്നാലെ യാണ് പുതിയ നീക്കം.
2016 ജനുവരി ഒന്ന് മുതൽ നിലവിലുള്ളതാണ് 10 ലക്ഷം കുടുംബവരുമാന പരിധി നിയമം. എ ന്നിരിക്കെ പൊടുന്നനെ കർശനമാക്കാൻ കേ ന്ദ്ര സർക്കാർ നീക്കം തുടങ്ങിയതാണ് ൈപപ്പ് വഴി ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനികളെ സഹായിക്കാനാണെന്ന സംശയം ശക്തമാ ക്കിയത്. പൈപ്പ് ഗ്യാസ് കണക്‌ഷൻ എടുത്ത വർക്ക് 2026 ജൂൺ മുതൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ലെന്ന് കാട്ടി ഒരു മാസം മുമ്പ് പൊതു മേഖലാ എണ്ണകമ്പനികൾ അറിയിപ്പ് നൽകി യിരുന്നു. ഇതിനു തൊട്ടു പിറകെയാണ് 10 ല ക്ഷം വരുമാന പരിധിയും കർശനമാക്കുന്നത്.
നിങ്ങളുടെയോ അല്ലെങ്കിൽ കുടുംബാംഗത്തി ന്റെയോ വരുമാനം ലഭ്യമായ വിവരം അനുസ രിച്ച് 10 ലക്ഷം രൂപ കവിഞ്ഞെന്നും ഇതിൽ ത ർക്കമുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിലോ എണ്ണ കമ്പനികളെയോ ഏഴ് ദിവസത്തിനകം അറി യിക്കണമെന്നാണ് അറിയിപ്പ്. അല്ലെങ്കിൽ പാ ചക വാതക സബ്‌സിഡി ഇല്ലാതാക്കും എന്ന മുന്നറിയിപ്പുമുണ്ട്. ഗാർഹിക ആവശ്യത്തിനു ള്ള 14.5 കിലോ സിലിണ്ടർ പാചകവാതകം ഉ പയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് മാസം നിലിവിലെ നിരക്കിൽ 920 രൂപയോള മാണ് ചിലവ്. എന്നാൽ പൈപ്പ് ഗ്യാസിലേക്ക് മാറിയ ഉപഭോക്‌താക്കൾക്ക് പ്രതിമാസ ചില വ് 1500 രൂപ മുതൽ 2000 രൂപവരെയാണ്. ഇ തോടെ പലരും ൈപപ്പ് ഗ്യാസ് ഉപയോഗിക്കു ന്നത് നിർത്തി. ഇത് അദാനി ഗ്യാസ് ഉൾപ്പെടെ യുള്ള കമ്പനികളെ പ്രതിസന്ധിയിലാക്കിയിരു ന്നു. കഴിഞ്ഞ മാർച്ച് 14ന് 'ഒരു വീട്, ഒരു ഗ്യാസ് കണക്ഷൻ' എന്ന പേരിൽ കേന്ദ്ര സർക്കാർ ഇ റക്കിയ ഉത്തരവ് ഈ പ്രതിസന്ധി പരിഹരിക്കു ക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു എ ന്നാണ് കരുതുന്നത്. കരിഞ്ചന്ത ഇല്ലാതാക്കാ ൻ എന്നപേരിൽ ഇറക്കിയ ഉത്തരവ് പ്രകാരം പൈപ്പ് ഗ്യാസ് കണക്ഷൻ എടുത്തവർ സിലി ണ്ടർ കണക്ഷൻ നിർബന്ധമായും ഒഴിവാക്ക ണം. ഇവയിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഉപഭോക്താക്കൾക്ക് ഉ ണ്ടായിരുന്നില്ല. പൈപ്പ് വാതക കണക്ഷനുള്ള വർക്ക് പുതിയ പാചക വാതക കണക്ഷന് അപേക്ഷിക്കാനും കഴിയില്ല.



0 Comments