LATEST

6/recent/ticker-posts

Header Ads Widget

‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, ജനങ്ങൾക്ക് നിരാശയുണ്ട്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്




മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്. തീരുമാനം വൈകുന്നത് അണികൾക്ക് അതൃപ്തി ഉണ്ടാക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അണികൾ വലിയ ആവേശത്തിൽ ആയിരുന്നു..


ആവേശത്തിനൊത്ത് ആഘോഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തീരുമാനം പെട്ടെന്ന് ഉണ്ടാകണം എന്നാണ് ആവശ്യം. വൈകരുത് എന്നാണ് അണികളുടെ വികാരം. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണക്കും. അതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യം. വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യരായ ആൾ വരും എന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.


#KeralaCM #muslimyouthleague #MUSLIMLEAGE

Post a Comment

0 Comments