LATEST

6/recent/ticker-posts

Header Ads Widget

ഇറാനിൽ ഇനി അമേരിക്കൻ ആക്രമണമില്ല, പ്രഖ്യാപനം നടത്തി അമേരിക്ക; സമാധാന നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹോർമുസ് തുറക്കണമെന്ന് മാർക്കോ റുബിയോ

 


ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കുന്നത്

ദുബൈ:ഇറാനെതിരെയുള്ള'ഓപ്പറേഷൻഎപ്പിക്ക് ഫ്യൂറി'എന്ന സൈനിക ആക്രമണ നടപടികൾഅവസാനിച്ചതായി അമേരിക്ക. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വി ദേശകാര്യസെക്രട്ടറിമാർക്കോറുബിയോഅറിയിച്ചു.എന്നാൽയുദ്ധംഅവസാനിച്ചതായുള്ള പ്രഖ്യാപനത്തിൽ നിന്ന്അമേരിക്ക വിട്ടുനിന്നു.


ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങൾ പൂർത്തിയായെന്നും ഇനി യുഎസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി അറിയിക്കുന്നു. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ, ഇറാൻ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്നും മാർക്കോ റുബിയോ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും മാർക്കോ റുബിയോ അറിയിച്ചു. അമേരിക്കയുടെ സമാധാന നിർദേശങ്ങൾ അംഗീകരിച്ച്, ഇറാൻ ഹോർമുസ് തുറക്കണമെന്നും മാർക്കോ റുബിയോ ആവശ്യപ്പെട്ടു.

Post a Comment

0 Comments