മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ’; കേരളം ജയിച്ചെന്നും യു.ഡി.എഫ് നയിക്കുമെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ചരിത്ര വിജയത്തിന്‍റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും’ -എന്ന കുറിപ്പാണ് സതീശൻ പങ്കുവെച്ചത്.
തൂക്കി ടീം യു.ഡി.എഫ് എന്ന പോസ്റ്ററും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതലേ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു സതീശൻ. കോൺഗ്രസിലെ മറ്റു നേതാക്കൾപോലും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസമാണ് സതീശൻ പരസ്യമായി പങ്കുവെച്ചിരുന്നത്. സതീശന്‍റെ കണക്കുകൂട്ടലുകൾ പൂർണമായി ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം

0 Comments