തൂതപ്പൂരം പ്രമാണിച്ച് ഇന്നു പകൽ 12 മുതൽ രാത്രി 10 വരെ ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.
പാലക്കാട്ടു നിന്നു വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം. മുണ്ടൂരിനു ശേഷം (കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്ന്) വരുന്ന വാഹനങ്ങൾ തിരുവാഴിയോട് ജംക്‌ഷനിൽ നിന്ന് ആര്യമ്പാവു വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം.
തിരുവാഴിയോടിനു ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജംക്‌ഷനിൽ നിന്നു വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം.
ഒറ്റപ്പാലം ഭാഗത്തു നിന്നു പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെർപ്പുളശ്ശേരി-നെല്ലായ സിറ്റി, മാവുണ്ടിരിക്കടവ്-മുതുകുറുശ്ശി–ഏലംകുളം വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം
പെരിന്തൽമണ്ണ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെറുകര വഴി ഏലംകുളം–മുതുകുറുശ്ശി, മാവുണ്ടിരിക്കടവ്–നെല്ലായ സിറ്റി ചെർപ്പുളശ്ശേരി വഴി പാലക്കാട് ഭാഗത്തേക്കു പോകണം. ആനമങ്ങാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടീരിക്കടവ്–നെല്ലായ സിറ്റി വഴി പോകണം.



0 Comments