സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,920 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്നലെ വൈകിയിട്ടുണ്ടായ വലിയ വർദ്ധനവിന് പിന്നാലെയാണ് ഇന്ന് രാവിലെയും വില ഉയർന്നത്. ഇന്നലെ മാത്രം പവന് 960 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 1,360 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ വില അല്‍പ്പം താഴ്ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ വില ഉയരുകയാണ് ചെയ്തത്. ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ കേരളത്തില്‍ വില ഉയരുന്നത് അപൂര്‍വമാണ്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ അനിശ്ചിതത്വവുമാണ് വില ഇത്രവേഗം ഉയരാൻ കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയും 10 ഗ്രാം വെളളിക്ക് 2,900 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്



0 Comments