തൃശ്ശൂർ: അന്തിക്കാട് നിരവധി കേസുകളിൽ പ്രതിയായ മണലൂർ സ്വദേശിയുടെ വിവാഹ സൽകാരത്തിൽ പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അന്തിക്കാട് സ്റ്റേഷനിലെ സിപിഒമാരായ അമൽദേവ്, മുജീബ് റഹ്‌മാൻ എന്നിവരെരയാണ് റൂറൽ എസ്.പി ബി. കൃഷ്ണകുമാർ സസ്പെൻഡ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ, ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട യുവാവിന്റെ വിവാഹത്തിന് ചൊവ്വാഴ്‌ചയാണ് സിപിഒമാർ പങ്കെടുത്തത്. അന്തിക്കാട് സ്റ്റേഷനിലെ വാറന്റ്, സമൻസ് ഡ്യൂട്ടികൾ നോക്കുന്നവരാണ് സസ്പെൻഷനിലായ പൊലീസുകാർ.
സസ്പെൻഷനിൽ ആയവരെ കൂടാതെ മറ്റൊരു പൊലീസുകാരനും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്രദേശത്തെ ഗുണ്ടകൾ അടക്കമുള്ളവർ ഉണ്ടായിരുന്നെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് എസ്.പിയുടെ നടപടി.

0 Comments