LATEST

6/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ല! കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്

 



തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ താൽക്കാലിക ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്. നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങൾക്ക് പ്രവേശനം ഇല്ല. മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന നിർദേശമുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.


ഇന്നാണ് സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. നിയമസഭയിൽ രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തും. സർക്കാരിന്റെ നയപരിപാടികൾ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവർണർ നടത്തുക.


തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിലെ വാഗ്ദാനങ്ങൾക്ക് ഊന്നൽ നൽകിയാകും പ്രസംഗം. കേന്ദ്ര സർക്കാരിന് എതിരായ വിമർശനങ്ങൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിലും ആകാംക്ഷയുണ്ട്. സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.

Post a Comment

0 Comments