LATEST

6/recent/ticker-posts

Header Ads Widget

മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ; രാവിലെ 7 മുതൽ രാത്രി 10 വരെ ഗതാഗത നിരോധനം

 


മൂന്നിയൂർ: കോഴികളിയാട്ടംഉത്സവം നടക്കുന്നതിനാൽ ഇന്ന് ( 29.05.2026 വെള്ളി) പോലീസ്  ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.

- വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആലിൻചുവട് മുതൽ തലപ്പാറ വരെയും കാര്യാട് പാലം മുതൽ മുട്ടിച്ചിറ വരെയും ഗതാഗതം പൂർണമായും നിരോധിച്ചു.

- ചെമ്മാട് ഭാഗത്തുനിന്നും കോഴിക്കോട്ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ മമ്പുറം വി.കെ. പടി ഭാഗത്ത് കൂടിയോ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്.

- കോഴിക്കോട് ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് വരുന്ന യാത്രക്കാർ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്.

- കോഴിക്കോട് ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി–ഒലിപ്പുറംകടവ്വഴി പോകേണ്ടതാണെന്നും തിരൂരങ്ങാടി പോലീസ് അറിയിച്ചു.

#kaliyattam #TrafficAlert #monniyur #nh66 #Chemmad #tirurangadi #malappuram

Post a Comment

0 Comments