LATEST

6/recent/ticker-posts

Header Ads Widget

ആഹ്ലാദപ്രകടനങ്ങൾ അതിരുകടക്കരുത്: മുസ്‌ലിം ലീഗ്, ചില പ്രദേശങ്ങളിലെ പ്രകടനങ്ങളിലെ ചിലരുടെ ചെയ്തികൾ ചൂണ്ടികാട്ടിയാണ് പരാമർശം



തിരൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും സംസ്ഥാനത്തും യുഡിഎഫിന് ലഭിച്ച വന്പിച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിൽ നടക്കുന്ന ആഘോഷങ്ങളിൽ ആഭാസകരമായ ചെയ്‌തികളുണ്ടാകരുതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.അബ്ദുൾ ഹമീദ് എംഎൽഎയും നിർദേശിച്ചു.


ആഹ്ലാദം അതിരു കടക്കരുതെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശം ലംഘിച്ച്, ആഘോഷ പരിപാടികൾ അതിരുകടക്കുകയും മാന്യതയുടെ സീമകൾ ലംഘിച്ചുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.


ചില പ്രദേശങ്ങളിലെ പ്രകടനങ്ങളിലെ ചിലരുടെ ചെയ്തികൾ മുസ്ലിം ലീഗ് ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപേരിന് കളങ്കം സൃഷ്ടിക്കുന്ന വിധത്തിലാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ലീഗ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഇനി അത്തരം സംഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.




Post a Comment

0 Comments