പരപ്പനങ്ങാടി: അപകടങ്ങൾ സംഭവിക്കുമ്പോൾ സമയമോ സാഹചര്യമോ നോക്കാതെ രക്ഷകരായെത്തുന്ന 'ആക്സിഡന്റ് റെസ്ക്യൂ 24.7 ഹെൽപ്പിംഗ്റി and പ്പോർട്ടിംഗ്' സംഘടനയുടെ സേവന പ്രവർത്തനങ്ങൾക്ക് നാടിന്റെ ആദരം. ലോക നൃത്ത ദിനത്തോടനുബന്ധിച്ച് വിമൻസ് വിങ് എജുക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ചിലങ്ക 2026' ചാരിറ്റി ഡാൻസ് ഫെസ്റ്റിലാണ് സംഘടനയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്.
നിർധനരായ വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്യുന്നതിനായുള്ള ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച വേദിയിൽ വെച്ച് സിനിമ-സീരിയൽ താരം മായ കൃഷ്ണ, ഗോകുലം ഗ്രൂപ്പ് സിഇഒ അഡ്വ. രഞ്ജിനി എന്നിവർ ചേർന്ന് പുരസ്കാരം സമർപ്പിച്ചു. സംഘടനയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറി ജംഷാദ് പടിക്കൽ, യാസീൻ പറമ്പിൽ പീടിക, മൻസൂർ ഓലപ്പീടിക, രാജേന്ദ്രൻ പരപ്പനങ്ങാടി, ഷഫീഖ് സി.കെ. നഗർ, മുനീർ മമ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റോഡപകടങ്ങളിൽ അടിയന്തര സഹായമെത്തിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ തങ്ങൾക്കുള്ള ഈ അംഗീകാരം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ പ്രചോദനമാകുമെന്ന് ഭാരവാഹികൾ പ്രതികരിച്ചു.

0 Comments